Patidar leader Hardik Patel said on tuesday that some IAS and IPS officers had threatened him that they will release his alleged sex videos if didnt end his agitation for reservation.
തെരഞ്ഞെടുപ്പ് ചൂടിലാണ് ഗുജറാത്ത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. പ്രചാരണങ്ങളുടെ ഭാഗമായി ഗുജറാത്തിലെ പട്ടേദാർ പ്രക്ഷോഭകളുടെ സൂത്രധാരൻ ഹർദീക് പട്ടേലിൻറെ അശ്ലീല വീഡിയോകള് ബിജെപി പുറത്തുവിട്ടിരുന്നു. ഹോട്ടല്‍ മുറിയില്‍ യുവതിക്കൊപ്പമുള്ള ഹര്‍ദികിന്‍റേതെന്ന് സംശയിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. ഇതിന് പിന്നാലെ ഹര്‍ദിക് മദ്യപിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ഹര്‍ദിക് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.